.


 ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം പേരിലോ സ്ഥാപനത്തിന്റെ പേരിലോ വാട്സാപ്പിൽ ചാനൽ തുടങ്ങാം. അതോടൊപ്പം തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്ത അപ്ഡേറ്റുകൾ അറിയാനും സാധിക്കും. ചാറ്റ് ,സ്റ്റാറ്റസ്, വോയിസ് മെസേജ്, കോൾ ഓപ്ഷൻസ്, എച്ച്.ഡി ക്വാളിറ്റിയിൽ ഫോട്ടോസ് അയക്കൽ തുടങ്ങിയ വമ്പൻ ഫീച്ചറുകൾക്കൊപ്പം ഏറ്റവും പുതിയതും വ്യത്യസ്തവുമായ ഫീച്ചർ 

ഒന്നാം ഘട്ടത്തിൽ കൊളംബിയയിലും സിംഗപ്പുരിലുമാണ് ഫീച്ചർ ആക്റ്റീവ് ആയിട്ടുള്ളത്. രണ്ടാം ഘട്ടത്തിലാണ് ഇന്ത്യയിൽ അപ്ഡേഷൻ എത്തുകയെന്ന് മെറ്റ വ്യക്തമാക്കി.

ഒരു സ്ഥാപനത്തിനോ പ്രസ്ഥാനങ്ങൾക്കോ  സബ്സ്ക്രൈബ് മാരോട് ആശയവിനിമയം നടത്താനോ കാര്യങ്ങൾ പങ്കുവയ്ക്കാനും വൺവേ കമ്മ്യൂണിക്കേഷൻ സൗകര്യം ഇതിലുണ്ട്. ചാനലിൽ അഡ്മിൻമാർക്ക് മാത്രമേ അപ്ഡേറ്റുകൾ പറയാൻ കഴിയു.വാട്സാപ്പിൽ ചാറ്റ് ഓപ്ഷനിൽ ഉള്ളത് പോലെ ഫോട്ടോസ്, വീഡിയോസ്, സ്റ്റീക്കർ എന്നിവ ഷെയർ ചെയ്യാം. ചാനൽ സബ്സ്ക്രൈബ് ചെയ്ത ഒരാൾക്ക് അതിൽ വരുന്ന മെസേജുകൾ അപ്ഡേറ്റ് എന്ന ടാബിലാണ് കാണാൻ സാധിക്കുന്നത്. വാട്സാപ്പിൽ സെർച്ച് ചെയ്തോ, ഇൻവൈറ്റ് ലിങ്കിലൂടെയോ ചാനൽ വരിക്കാർ ആക്കാം.ഒരു വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുമ്പോൾ നമ്മുടെയും മറ്റ് മെമ്പർമാരുടെയും പ്രൊഫൈൽ ഡി പി.യും നമ്പറും മറ്റുള്ളവർക്ക് കാണാം. എന്നാൽ വാട്സാപ്പ് ചാനലിൽ അഡ്മിൻ മാർക്കോ, സബ്സ്ക്രൈബേഴ്സിനോ മറ്റുളളവരുടെ ഡാറ്റാസ് ലഭിക്കില്ല. 

ചാനലിൽ പോസ്റ്റ് ചെയ്യുന്ന മെസേജുകൾ 30 - ദിവസം മാത്രം ഉണ്ടാവും. എന്റ് ടു എന്റ് എൻക്രിപ്റ്റഡ് ചാറ്റ് ആയിരിക്കില്ല. സബ്സ്ക്രൈബേഴ്സിന്റെ റിക്വാസ്റ്റ്അംഗീകരിക്കുന്ന ഓപ്ഷൻ വൈകാതെ വരും.

Image Source;Google