2022 - ലെ കണക്കുപ്രകാരം ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള ഡിജിറ്റൽ പെയ്മെന്റ് ഇടപാടുകളുടെ റാങ്കിംഗ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 89.5 ദശലക്ഷം ഇടപാടുകളാണ് ആ വർഷം  രാജ്യത്ത് നടന്നത്.. കണക്കുകൾ പ്രകാരം ആഗോള തലത്തിൽ നടത്തിയ നടന്ന മൊത്തം  തത്സമയ ഇടപാടുകളുടെ 40% ഇന്ത്യയിൽ നിന്നാണ്. 29.2ദശലക്ഷം ഡിജിറ്റൽ പോയിമെന്റ് നടത്തിയ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് 17.6 ദശലക്ഷം ഇടപാടുകളുമായി ചൈനയും.16.5 ദശലക്ഷം പോയ്മെന്റുകളിൽ തായ്ലൻഡ് നാലാം സ്ഥാനത്തും. 8ദശലക്ഷവുമായി ദക്ഷിണ കൊറിയ അഞ്ചാം സ്ഥാനത്തും ഉണ്ട് എന്നാണ് ഡാറ്റകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന്റെ സിറ്റിസൺ എൻഗേജ്മെന്റ് പ്ലാറ്റ്ഫോമായ MyGovIndia ജൂൺ 10 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ  വ്യക്തമാക്കുന്നു.


ഇന്ത്യ ഡിജിറ്റൽ പണമിടപാടിൽ ഒന്നാം സ്ഥാനത്താണ്. ഡിജിറ്റൽ പേയ്മെന്റ് സമ്പ്രദായം ഭാരതത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കുകയാണെന്ന്. പ്രധാനമന്ത്രി മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.


Image Source;Google