മോദിയും ആൾട്മാനും കൂടിക്കാഴ്ച്ച നടത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാറ്റ് ജിപിടി സ്ഥാപകനും ഓപ്പൺ എ.ഐ. മേധാവിയുമായ സാം ആൾട്മാൻ സന്ദർശിച്ചു. ട്വിറ്ററിലൂടെ ആൾട്മാൻ തന്നെയാണ് കൂടിക്കാഴ്ച്ചയെ കുറിച്ച് പറഞ്ഞത്. ട്വിറ്റ് ഷെയർ ചെയ്ത മോദി. സന്ദർശനത്തിന് നന്ദിയറിച്ചു. രാജ്യത്തെ ഡിജിറ്റൽ പരിവർത്തനത്തിന് വേഗം നൽകുന്ന എല്ലാം തരം സഹകരണങ്ങളെയും സ്വാഗതം ചെയ്തു. വളർന്നു വരുന്ന രാജ്യത്തിന്റെ സാങ്കേതിക വിദ്യാപരിത:സ്ഥിതിയിൽ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സാധ്യതകൾ വളരെ വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചാറ്റ് ജി.പി.ടിയ്ക്ക് ഇന്ത്യ നൽകിയത് വലിയ പിന്തുണയാണ് എന്ന് മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് സാം ആൾട്മാൻ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ സാങ്കേതിക സംവിധാനത്തിന് അനുസരിച്ച് എ.ഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെ സംബന്ധിച്ച് ഏറെ പ്രയോജനകരമായ ചർച്ചയാണ് പ്രധാനമന്ത്രിയുമായി നടന്നതെന്നും അദ്ദേഹം പറഞ്ഞു.
Image Source;Google