ജനങ്ങൾ പണം അയക്കുന്നതിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നു ഗൂഗിൾ പേയിൽ രൂപ കാർഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താം. രൂപ കാർഡുകളിലൂടെ യുപി ഐ ഇടപാട് നടത്താനുള്ള സംവിധാനം നേരത്തെ നിലവിൽ ഉണ്ടായിരുന്നെങ്കിലും. ഗൂഗിൾ പേയിൽ അപ്ഡേറ്റ് ആയിട്ടുണ്ടായിരുന്നില്ല. പുതിയ ഫീച്ചർ എത്തുന്നേതോടെ ഗൂഗിൾ പേയിൽ അവരവരുടെ ക്രെഡിറ്റ് കാർഡ് വഴി അക്കൗണ്ടിൽ പണം കൊടുത്ത് ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ ഇടപാട് ചെയ്യാം. കടകളിൽ സൈ്പ്പിങ് മെഷീൻ ഇല്ലാത്തതുമൂലം ഉപഭോക്താക്കൾക്ക് അസൗകര്യം അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇനി എവിടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് വഴി  പണം നൽകാം. ചെറുകിട വ്യാപാര മേഖലയ്ക്ക് ഉണർവ്വും വരുമാനം വർദ്ധിപ്പിക്കുന്നതിനും ഈ സൗകര്യം കാരണമാക്കും.

 ആകെ 8 ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളാണ് ഗൂഗിൾ പേയിൽ  ലിങ്ക് ചെയ്യാൻ പറ്റുന്നത്.ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊടാക്ക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് ബാങ്കുകൾ.

Image Source;Google