പുത്തൻ സാങ്കേതിക വിസ്മയമായ ചാറ്റ് ജി.പി. ടി.യുടെ ഐ.ഒ.എസ് ആപ്പ് സേവനം ഇനി കൂടുതൽ രാജ്യങ്ങളിൽ ലഭിക്കും. യുഎസ് വിപണിയിൽ മാത്രമാണ് സേവനം നേരത്തെ ലഭ്യമായിരുന്നത്. യു.എസ്. അടക്കം 11 രാജ്യങ്ങളിൽ തുടർന്ന് ഓപ്പൺ എ.ഐ. ആപ്പ് സേവനം ഉപഭോക്താക്കൾക്ക് ലഭിക്കും. ഇന്ത്യയിലേക്ക് വൈകാതെ സേവനം എത്തും. നിലവിൽ അൽബേനിയ, ക്രൊയേഷ്യ, ഫ്രാൻസ്, ജർമ്മനി, അയർലന്റ്, ജമൈക്ക, കൊറിയ, ന്യൂസീലാൻഡ്, നിക്കരാഗ്വ, നൈജീരിയ, യു.കെ. എന്നീ രാജ്യങ്ങളിലാണ് സേവനം വ്യാപിപ്പിച്ചിരിക്കുന്നത്. വരുന്ന ആഴ്ച്ചകളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ആപ്പിന്റെ സേവനം എത്തുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.


ചാറ്റ് ജി.പി.ടിയിലെ ചാറ്റുകൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിന് 'ഷെയർഡ് ലിങ്ക്സ് 'എന്ന പേരിൽ മറ്റൊരു ഫീച്ചർ കൂടി കമ്പനി പുറത്തിറക്കി. പുതിയ ഫീച്ചറിലൂടെ ഷെയർ ചെയ്തു ലഭിക്കുന്ന ചാറ്റുകൾ വായിക്കാനും സ്വന്തം അക്കൗണ്ടിലേക്ക് ഫോർവേഡ് ചെയ്ത് ചാറ്റ് തുടരാനും മറ്റുള്ളവർക്ക് സാധിക്കും. ചാറ്റ് ജി.പി ടി യുടെ സൗജന്യ ഉപഭോക്താക്കൾക്ക് അടക്കം വരുന്ന ആഴ്ചകളിൽ ചാറ്റ് ഷെയർ സൗകര്യം ലഭ്യമാക്കുമെന്ന് ഓപ്പൺ എ.ഐ. വ്യക്തമാക്കി.

Image Source;Google