സോഷ്യൽ മീഡിയകളുടെ മെറ്റ വെരിഫിക്കേഷൻ ഇന്ത്യയിൽ.
.
ഇന്റസ്റ്റാഗ്രാം ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് അവരുടെ ശരിയായ അക്കൗണ്ട് വെരിഫൈ ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ച് മെറ്റ. ട്വിറ്ററിന് പോലെയാണ് പുതിയ സംവിധാനമെങ്കിലും അക്കൗണ്ട് ഉടമകൾക്ക് ലെഗസി വെരിഫൈഡ് ബാഡ്ജുകൾ മെറ്റ അനുവദിക്കും.
പ്രതിമാസ 599 രൂപയാണ് ഫേസ്ബുക്കിൽ ഡെസ്ക്ടോപ്പ് പതിപ്പിന്റെ വെരിഫിക്കേഷന് വേണ്ടത്. ഇൻസ്റ്റാഗ്രാമിന്റേയും ഫേസ്ബുക്കിന്റേയും ആൻഡ്രോയിഡ് ഐ.ഒ.എസ് പതിപ്പുകളിൽ മെറ്റ വെരിഫിക്കേഷൻ കിട്ടുന്നതിന് പ്രതിമാസം 699 രൂപയാണ്. ഒരു സെൽഫി വീഡിയോയ്ക്കൊപ്പം സർക്കാർ ഐ.ഡി.കാർഡുകളും പരിശോധിച്ചാണ് ഉപഭോക്താക്കളെ തിരിച്ചറിയുന്നത്.
സബ്സ്ക്രിപ്ഷൻ നേടുന്നവർക്ക് വലിയ സുരക്ഷ സൗകര്യങ്ങളാണ് നൽകുന്നത്. ഫേക്ക് അക്കൗണ്ടുകളിൽ നിന്നുള്ള പ്രത്യേക സുരക്ഷ. ടു ഫാക്ടർ ഒതന്റിക്കേഷൻ സംരക്ഷണം എന്നിവയാണ് അവയെല്ലാം. ഇതു കൂടാതെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സ്റ്റോറികൾക്കും റീൽസിനും വേണ്ടി എക്സ്യൂസീവ് സ്റ്റിക്കറുകളടക്കമുള്ള കൂടുതൽ ഫീച്ചറുകളും ഉണ്ട്.
മെറ്റ വെരിഫൈഡ് സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതിന് വാണിജ്യ സ്ഥാപനങ്ങൾ നിലവിൽ അർഹരല്ലായെങ്കിലും. സബ്സ്ക്രിപ്ഷനു വേണ്ട പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
...