വിത്ത് ഔട്ട് ലൈസൻസ് ക്യാമറ
ആർട്ടിഫിഷൽ ഇന്റലിജൻസ് (AI) ലോകം മുഴുവൻ വിപ്ലവം സൃഷ്ടിച്ചു മൂന്നേറുകയാണ്. ഇതിന്റെ ചുവട് പിടിച്ച് വിസ്മയകരമായ ഒട്ടനവധി കണ്ടുപിടിത്തങ്ങളും മാറ്റങ്ങളും ചുറ്റിലും ഉണ്ടാകുന്നു. അതിലൊന്നാണ് ഡച്ച് ഗവേഷകനായ ബിയോൺ കാർമന്റെ ലെസില്ലാ ക്യാമറ.' പാരഗ്രഫിക്' എന്നാണ് ഇതിന് പേര് . സമയത്തെയും കാലാവസ്ഥയെയും ലൈവായി മനസ്സിലാക്കുന്ന വിവരണത്തെ എ.ഐ. പടമാക്കാൻ പറ്റുന്ന ഉപകരണം. എന്നാണ് കാർമൻ ഈ ക്യാമറയെ വിശേഷിപ്പിക്കുന്നത്. ജിയോ ലൊക്കേഷൻ വഴിയാണ് ക്യാമറയുടെ പ്രവർത്തനം. ചിത്രമെടുക്കുന്ന വസ്തുവിന്റെയോ സ്ഥലത്തിന്റെയോ സാങ്കേതികമായ വിവരണം ക്യാമറയുടെ വ്യഫൈൻഡർ കൈമാറും.
പാരഗ്രഹിക് ക്യാമറയിൽ ചിത്രങ്ങൾ എടുക്കാൻ ലൈറ്റിന് പകരം ഡാറ്റയാണ് ഉപയോഗിക്കുന്നത്. പടത്തിന്റെ ഡീറ്റെയിൽസ് മാറ്റം വരുന്നത് ക്യാമറയുടെ മുകളിലെ ബട്ടണുകളിലാണ്. ശേഷം ക്ലീക്ക് ചെയ്യുമ്പോൾ വിവരണം ചിത്രമായി മാറും. സ്ഥലം, കാലാവസ്ഥ, സമയം, സമീപസ്ഥലങ്ങൾ, എന്നിവയിൽ നിലവിൽ സ്ഥാനം, സ്ഥിതി എന്നിവയെക്കുറിച്ച് ഡാറ്റ ശേഖരിക്കാൻ ഇന്റർ കണക്റ്റിവിറ്റി ഉപയോഗിക്കുന്നു.
ഇങ്ങനെ കിട്ടുന്ന ഡാറ്റകൾ പിന്നീട് നിലവിലെ സ്ഥലം, നിമിഷം എന്നിവയുടെയും ഡീറ്റെയിൽസ് എടുക്കാൻ ഉപയോഗിക്കുന്നു. വിവരണത്തെ ചിത്രമാക്കി മാറ്റുന്നത്. ടെക്സ്റ്റ്-ടു- ഇമേജ് എഐ മോഡലിലൂടെയാണ്. ജി.പി.എസ് കണക്കിലെടുക്കാതെ, ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഡാറ്റ നൽകുന്ന പ്രോഗ്രാമിങ് സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത്. ഡയലുകളിൽ ഫോട്ടോ യാഥാർത്ഥ്യത്തോടെ നിൽക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ പറ്റും.
നക്ഷത്ര ആകൃതിയിലുള്ള വിചിത്ര ഉപകരണം ഈ ഉപകരണത്തിന്റെ ആന്റിനയായി വരും.'കാർമൻ വായിച്ച പുസ്തകമാണ് ഈ ആശയത്തിലേക്ക് നയിച്ച ഘടകം. ഭൂമിക്കിടയിലെ ഇരുട്ടിൽ സഞ്ചരിക്കുന്ന സ്റ്റാർ നോസ് പ്രകാശം ഇതിന്റെ ഭാഗമാക്കിയിട്ടില്ല. കൈവിരലുകളിലാണ് അതു ചുറ്റുപാടുകളെ വീക്ഷിക്കുന്നത്. ഈ വ്യത്യസ്തതയാണ് പ്രകാശമില്ലാത്ത ചിത്രങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രചോദനമെന്ന് കാർമൻ വ്യക്തമാക്കുന്നു.
Image Source;Google