ജിമെയിലിൽ ലേണിങ് ഫീച്ചറുകൾ പുറത്തിറക്കി ഗൂഗിൾ
ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഇ.മെയിൽ സേവന സംവിധാനമാണ് ഗൂഗിൾ ജി.മെയിൽ. അതുകൊണ്ട് തന്നെ വലിയ ജനപ്രീതിയാണ് ഗൂഗിൾ ജി.മെയിൽ ആപ്പിനുള്ളത്. വളരെ ലളിതമായ ഇന്റർഫെയ്സാണ് ജി.മെയിൽ ആപ്പിൽ നിലനിൽക്കുന്നതിന് ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന ഘടകം. വലിയ മാറ്റങ്ങളാണ് ജി.മെയിലിന്റെ മൊബൈൽ ആപ്പിൽ വരുന്നത്. ഉപഭോക്താക്കൾക്ക് ഇൻ ബോക്സ് ഉപയോഗിക്കാനും ഇ മെയിലുകൾ കണ്ടെത്തുന്നതിനും മെഷീൻ ലേണിങ് അധിഷ്ഠിതമായ ചില പുതിയ സംവിധാനങ്ങൾ ഇ.മെയിലിൽ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് ഗൂഗിൾ.
ഈ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ജി.മെയിൽ ഉപയോഗിക്കുന്നയാൾ ഒരു കാര്യം അന്വേഷിക്കുമ്പോൾ ടോപ്പ് റിസൽട്ട് പ്രദർശിപ്പിക്കപ്പെട്ടും മെഷീൻ ലോണിങ് മോഡലുകൾ ഉപയോഗിച്ചു കൊണ്ടാണ് ഈ ടോപ്പ് റിസർട്ട് ഉപഭോക്താവിന് ലഭ്യമാക്കുന്നത്. അവർ എന്ത് തിരയുന്നു എന്നതനുസരിച്ചായിരിക്കും ടോപ്പ് റിസൽട്ട് തയ്യാറാവുന്നത്.
തിരയുന്ന വാക്ക് ഉപയോഗിച്ച് ജി.മെയിലിലെ മെഷീൻ ലേണിങ് മോഡലുകൾ അതുമായി ബന്ധപ്പെട്ട പുതിയ മെയിലുകളും. വെവേറെ ഘടകങ്ങൾ പരിശോധിച്ച് പഴയ മെയിലുകൾ സെർച്ച് റിസൽട്ടിൽ പ്രദർശിപ്പിക്കും. ഈ രീതിയിലൂടെ കണ്ടെത്തുന്ന സെർച്ച് റിസർട്ട് ആണ് ആദ്യം കാണുക. വളരെ അടുത്ത് വന്ന പുതിയ മെയിലുകൾ എന്ന രീതിയിൽ തൊട്ട് താഴെയായി കാണാൻ കഴിയും.
ജിമെയിൽ ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യാർത്ഥനമാനിച്ചാണ് പുതിയ ഫീച്ചർ എന്ന് ഗൂഗിൾ വ്യക്തമാക്കി. വളരെ വേഗം തന്നെ ഇ.മെയിലുകളും ഫയലുകളും വേഗം കണ്ടെത്താൻ ഉപഭോക്താവിന് സാധിക്കും. ജി.മെയിലിൽ ജൂൺ രണ്ട് മുതലാണ് ഫീച്ചർ അവതരിപ്പിച്ച് തുടങ്ങിയത്. ഉപഭോക്താക്കൾ ജി.മെയിൽ ആപ്പ് അപ്ഡേറ്റ് നടത്തിയിട്ടും ഫീച്ചർ ലഭിക്കുന്നില്ലെങ്കിൽ ആശങ്ക വേണ്ട വൈകാതെ ലഭിക്കും.
Image Source:Google