ലോകത്ത് ഒന്നാകെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ തകരാറു പരിഹരിക്കുന്ന രാജ്യമായി ഉയരാൻ ഇന്ത്യ. ചൈനയും മലേഷ്യയുമാണ് നിലവിൽ ഈ മേഖലയിൽ കരുത്തർ. ഇതിന്റെ ഭാഗമായി കേന്ദ്ര ഐ.ടി. മന്ത്രാലയം, ഇലക്ട്രോണിക്സ് റിപ്പയർ സർവീസസ് ഔട്ട്സോഴ്സിങ്( ഇആർഎസ്ഒ) പദ്ധതിയ്ക്ക് തുടക്കമിട്ടു. മൂന്നു മാസം നീളുന്ന പൈലറ്റ് പദ്ധതിയായിരിക്കും നടത്തുക. ബാംഗ്ലൂരുവിൽ വെച്ചാണ് ഇത് ചെയ്യുന്നത്. ഫ്ളെക്സ്, ലെനോവോ, സിടിഡിഐ, ആർ- ലോജിക്, അഫോറിസേർവ് കമ്പനികൾ പദ്ധതിയിൽ പങ്കെടുക്കും.
വളരെ കൃത്യമായ ചുവടുവെയ്പ്പാണ് മേഖലയിൽ ഇന്ത്യ നടത്തിയതിനുശേഷമാണ്. വർഷം 100 ബില്യൻ ഡോളർ വരുമാനമുള്ള റിപ്പയറിങ് മേഖലയിൽ ഇന്ത്യ ശ്രദ്ധപതിപ്പിക്കുന്നത്. പ്രമുഖ മൊബൈൽ കമ്പനികളായ ആപ്പിൾ, സാംസങ്, ഷഓമി രാജ്യത്ത് സ്മാർട് ഫോണുകൾ നിർമിച്ച് കയറ്റുമതി നടത്തുന്നുണ്ട്. ഇന്ത്യയ്ക്ക് റിപ്പയറിങ് മേഖലയിയിൽ ആധിപത്യം ഉറപ്പിക്കണമെങ്കിൽ നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തണം. ഇതിൽ പ്രധാനപ്പെട്ടതാണ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനും അവ കയറുമതി ചെയ്യാനുമുള്ള അംഗീകാരത്തിന് കാലതാമസം ഉണ്ടാവരുത്. നിലവിൽ പത്ത് ദിവസമാണ് സമയപരിധി, അത് ഒരു ദിവസമായി കുറച്ചുകൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് വാർത്ത. ആദ്യഘട്ടത്തിൽ 5 വർഷത്തിനുള്ളിൽ റിപ്പയറിങ് ഔട്ട്സോഴ്സിങ് വഴി 20 ബില്യൻ ഡോളർ വരുമാനം നേടാനാണ് ശ്രമം. നേട്ടത്തിനൊപ്പം വെല്ലുവിളികളും രാജ്യത്തിനു മുന്നിൽ നിലനിൽക്കുന്നു. പ്രധാനപ്പെട്ട കാര്യം ഇലക്ട്രോണിക് ഉപകരണങ്ങളുടെ അവശിഷ്ടങ്ങൾ എവിടെ നിക്ഷേപിക്കും എന്നതിനെക്കുറിച്ചാണ്. ശരിയാക്കിയെടുക്കാൻ കഴിയാതെ മാറ്റിയിടുന്ന ഇ- വേസ്റ്റുകളിൽ 5% റിസൈക്കിൾ ചെയ്യാൻ കഴിയുന്ന വയ്ക്ക് കേന്ദ്രസർക്കാർ സഹായം നൽകും. എന്നാൽ റിപ്പർ ചെയ്യുന്ന ഉപകരണങ്ങൾ ഏത് രാജ്യത്ത് നിന്നാണോ വന്നത് അവിടേയ്ക്ക് തന്നെ കയറ്റി അയക്കാൻ നിലവിൽ ഇന്ത്യയിൽ നിലനിൽക്കുന്ന നിയമം കൊണ്ട് സാധിക്കില്ല. വേറൊരു രാജ്യത്തേക്ക് അയ്ക്കുന്നതിനും റിപ്പയറിങ് പാട്സിനായി മറ്റ് രാജ്യങ്ങളേ ആശ്രയിക്കുന്നത് മാറ്റി പ്രാദേശികമായി രാജ്യത്ത് തന്നെ നിർമ്മിക്കാനുള്ള കൃത്യമായ സംവിധാനം നിലവിൽ വരണം.
Images Source;Google