വാട്സാപ്പിൽ എച്ച്ഡി ക്വാളിറ്റിയിൽ ചിത്രങ്ങൾ അയക്കാൻ പുതിയ ഫീച്ചർ
Mytechstory
വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്ഫോമുകളിലെ പുതിയ ബീറ്റ് പതിപ്പിൽ എച്ച്.ഡി. ഓപ്ഷൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വാബീറ്റാ ഇൻഫോ വെബ്സെറ്റാണ് ഇത് സ്ഥീകരിച്ചത്.
ഏത് ചിത്രങ്ങൾ വാട്സാപ്പിൽ ഷെയർ ചെയ്യുതാലും ഓട്ടോമാറ്റിക് ആയി കംപ്രസ് ആക്കും. പുതിയ ഫീച്ചറിൽ ഈ പ്രശ്നമില്ല. ഫോട്ടോകൾ എച്ച്.ഡി.ക്ലാരിറ്റിയിൽ അയക്കാം. പക്ഷെ പടത്തിന്റെ ഒറിജിനൽ റസലൂഷനിൽ അയക്കാൻ കഴിയില്ല. പകരം ചെറിയ തോതിൽ പടം കംപ്രസ് ചെയ്യും. പ്രത്യേക എച്ച് ഡി ബട്ടൺ വാട്സാപ്പിൽ ഇതിനുവേണ്ടിയുണ്ട്. ഡിഫോൾട്ട് ഓപ്ഷൻ എല്ലാ സമയത്തും സ്റ്റാന്റേർഡ് ഡെഫിനിഷനിലായിരിക്കും. അതിൽ എച്ച്.ഡി. ബട്ടൺ ഓൺ ആക്കിയാൽ ക്ലാരിറ്റിയുള്ള ചിത്രങ്ങൾ അയച്ചു കൊടുക്കാം. പടം ഷെയർ ചെയ്യുമ്പോൾ എച്ച്.ഡി ലേബലും കാണാം.. ആൻഡ്രോയ്ഡ് ബീറ്റ 2.23.12.13 ഐ.ഒ.എസ് 23.11.0.76 എന്നിവയിൽ പുതിയ സൗകര്യങ്ങൾ ലഭ്യമാണ്...
Image Source;
Google