ഇനി സ്മാർട്ട് കാഴ്ച്ചകൾ.
കാഴ്ച്ച വൈകല്യമുള്ളവരെയും അന്ധരായവരെയും സഹായിക്കുന്നതിനുവേണ്ടി ഡൽഹിയിലെ ഡോ. ഷോർഫ് ചാരിറ്റി ഐ ഹോസ്പിറ്റൽ, വിഷൻ എയ്ഡ് ഇന്ത്യ, ബംഗ്ലൂരിൽ ആസ്ഥാനമായ സ്റ്റാർട്ടപ്പ് എസ് എച്ച്.ജി ടെക്നോളജീസ് എന്നിവയെല്ലാം ചേർന്ന് എ.ഐ. പവർഡ് സ്മാർട്ട് ഗ്ലാസുകൾ അവതരിപ്പിച്ചു. കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ എന്നിവയിലെ ഫീച്ചറുകൾ ഇതിൽ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. അതോടോപ്പം വിഷ്വൽ ക്ലൂ, പ്രവർത്തനക്ഷത, വയർലെസ് ആശയ വിനിമയം കൂടാതെ കണ്ണടകളിലൂടെ മുന്നിൽ നിൽക്കുന്ന വ്യക്തിയുടെ മൂഖം മനസ്സിലാക്കാൻ കഴിയും. കാഴ്ച്ചയിൽ പരിമിതികൾ ഉള്ളവർക്ക് ആശയവിനിമയവും ജനസമ്പർക്കവും ഈ സംവിധാനങ്ങൾ കൊണ്ട് എളുപ്പമാണ്. വായന സൗകര്യം ഉള്ളതിനാൽ പരസഹായം കൂടാതെ അവർക്ക് എഴുതാനും വായിക്കാനും പറ്റും.
രാജ്യത്ത് പൂർണ്ണമായി കാഴ്ച്ച നഷ്ടപ്പെട്ടവർ 15 ദശലക്ഷമാണ്. 135 ദശലക്ഷം പേർ കാഴ്ച്ച പരിമിതിയുള്ളവരും. ഇവരെ കൂടി മുൻനിരയിലേക്ക് ഉയർത്തികൊണ്ടുവരാൻ ഉദകുന്ന സമാനതകളില്ലാത്ത ആശയമായി ഇത്. മാറുന്നു.
Image Source;Google