കേരളത്തിന്റെ വിവര- വിനിമയ സേവന രംഗത്ത് വിസ്മയം സൃഷ്ടിക്കുന്ന കെ.ഫോണിന്റെ പൂർണ്ണരൂപം കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് എന്നാണ്. കെ.എസ്.ഇ.ബിയും കെ.എസ്.ഐ ടി ഐ എലും ചേർന്നുള്ള പദ്ധതിക്ക് 2022 ജൂലായിലാണ് അടിസ്ഥാന സൗകര്യ സേവനങ്ങൾ കൊടുക്കുന്നതിനു വേണ്ടിയുള്ള ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി | ലൈസൻസ് ലഭിച്ചത്. തുടർന്ന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസും കിട്ടി.


കെ.ഫോണിന്റെ ആസൂത്രണം, നിർവഹണം. നിയന്ത്രണം, സംഭരണം, മോണിറ്ററിംഗ് ഉത്തരവാദിത്വം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്ന പൊതുമേഖല സ്ഥാപനത്തിനാണ്. പദ്ധതി നടത്തിപ്പുമായി ബന്ധപെട്ട് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ(BEL) - നേതൃത്വത്തിൽ കൺസോർഷ്യം തയ്യാറാക്കിയിട്ടുണ്ട്. ബി.ഇ.എലിനൊപ്പം റെയിൽടെൽ, എസ് ആർ ഐ ടി, എൽ എസ് കേബിൾസും കൺസോർഷ്യത്തിന്റെ ഭാഗമാണ്. കെ.ഫോണിന്റെ ആസൂത്രണം, നിർവഹണം, നിയന്ത്രണം, സംഭരണം, മോണിറ്റിംഗ് എന്നിവയുടെ ഉത്തരവാദിത്വം പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്ന കമ്പനിക്ക് ആണ്. ഐ.ടി. ഘടകങ്ങളുടെ വിതരണം, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ, ഓപ്പറേഷൻ, മെയിന്റനൻസ് തുടങ്ങിയ കാര്യങ്ങളിൽ ചുമതല പൊതുമേഖല സ്ഥാപനങ്ങളിലൊന്നിയ റെയിൽ ടെലിലാണ്. എഡിഎസ്എസ് കേബിളിടൽ. ഐ.ടി ഇതര ജോലികൾ, എൻഒസി സേവനങ്ങൾ, നടപ്പാക്കൽ എന്നിവയുടെ ഉത്തരവാദിത്വം. എസ്.ആർ.ഐ.ടിക്കാണ്. റെയിൽടെലിനുവേണ്ടി  നെറ്റ്വർക്ക് ഓപ്പറേഷൻസ് വിൻസ് സെന്റർ മാനേജ്‌ഡ് സർവീസ് പ്രൊവൈഡർ കൂടിയായ എസ്.ആർ.ഐ.ടി. പരിപാലിക്കുന്നുണ്ട്.


ഒരു സേവന ദാതാവ് മാത്രമല്ല കെ. ഫോൺ മറിച്ച് വെണ്ടർ ന്യൂട്രൽ ഫൈബർ നെറ്റ്വർക്കാണ്. ഉപഭോക്തൾക്ക് വിവിധ സേവനങ്ങൾ ചെയ്യുന്നവർക്ക് ടെലികോം സേവനത്തിനായി കെ. ഫോൺ ഫൈബർ നെറ്റ്വർക്ക് ഉപയോഗിക്കാവുന്നതാണ്. സ്വകാര്യ സേവനദാതാക്കൾ എത്താത അല്ലെങ്കിൽ എത്താൻ പറ്റാത്ത ഇടങ്ങളിലെല്ലാം എത്തുന്ന വലിയ നെറ്റ്‌വർക്കിംഗ് സംവിധാനമാണ് കെ. ഫോൺ ലക്ഷ്യം വെയ്ക്കുന്നത്.. കേരളം മുഴുവൻ വിന്യസിക്കുന്ന കെ. ഫോണിന്റെ ഡാർക്ക് ഫൈബർ എല്ലാ സേവനദാതാക്കൾക്കും പാട്ടത്തിന് കൊടുക്കും. ഇതോ ഫൈബർ നെറ്റ് വർക്കിന്റെ സഹായത്തിൽ സേവനദാതക്കൾക്ക് 4ജി/5ജി കണക്റ്റിവിറ്റി വിപുലമാക്കാം. പദ്ധതിയുടെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്നാണിത്.

സർക്കാർ ഓഫീസുകളിൽ കെ. ഫോൺ കണക്ഷൻ നൽകുന്നതിന് സർവീസ് ചാർജ് ഈടാക്കുക. ട്രഷറിയുൾപ്പെടെയുള്ള കോന്ദ്രീകൃത സ്ഥാപനങ്ങൾക്കായി പ്രത്യേക ഇന്റർനെറ്റ് സേവനം നൽകുക. വീടുകളിലേക്ക് വ്യാവസായികാടിസ്ഥാനത്തിൽ ഇന്റർനെറ്റ് കണക്ഷൻ, കോർപ്പറേറ്റുകൾക്ക് പ്രത്യേക കണക്ഷൻ, മൾട്ടിപ്രോട്ടോകോൾ ലേബൽ സ്വിച്ചിങ്ങ്(എം.പി. എൽ.എസ് ) നെറ്റ് വർക്ക് അടക്കം വിപുലമായ വരുമാന പദ്ധതികളാണ് കെ. ഫോൺ വിഭാവനം ചെയ്തിരിക്കുന്നത്.

കൊച്ചി ഇൻഫോം പാർക്കാണ് കെ. ഫോണിന്റെ സെന്റർ ഹബ്ബായ നെറ്റ്വർക്ക് ഓപ്പറേറ്റിങ് സെന്റർ. 2600 കിമീ ദൂരമുള്ള പദ്ധതിയുടെ പ്രധാനപ്പെട്ട ഒ.പി.ജി.ഡബ്ല്യു കേബിൾ ജോലികൾ 2519 കി.മീ പൂർത്തിയായി. 22876 കി.മീ ദൂരമുള്ള എഡിഎസ്. എസ് കേബിൾ 19118 കി മീറ്റർ പൂർത്തിയായതായി സർക്കാർ വ്യക്തമാക്കി. ഇവിടെ നിന്ന് 376 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലെ പോയിന്റ് ഓഫ് പ്രസൻസ് കോന്ദ്രങ്ങൾ വഴി കേരളത്തിലുടനീളം വിവിധ സ്ഥലങ്ങളിലേക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കും. 373 പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങൾ സജ്ജമാക്കി. വൈകാതെ മറ്റുള്ള കേന്ദ്രങ്ങളും സജീവമാക്കും.നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സെന്ററിൽ നിന്ന് 14 കോർ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് 94 റിങ്ങ് അഗ്രിഗേഷൻ നെറ്റ് വർക്ക് വഴി  186 പ്രീ അഗ്രിഗേഷൻ റിങ്ങ് നെറ്റ്വർക്കിലേക്കും അതിൽ നിന്ന് 81 സ്പർ കേബിൾ കണക്ഷൻ കോന്ദ്രങ്ങളിലേക്കും വിന്യസിച്ചിരിക്കുന്നത്. ഈ നെറ്റ് വർക്ക് . സിസ്റ്റത്തിലൂടെയാണ കെ. ഫോൺ ഇന്റർനെറ്റ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നത്.